അമൃതപുരിയിലെ പുതുവത്സരാഘോഷങ്ങൾ
1,216 views
0

 Published On Apr 5, 2024

പുതുവത്സരത്തെ വരവേൽക്കാൻ അമ്മയോടൊപ്പം ആയിരക്കണക്കിന് ജനങ്ങളാണ് അമൃതപുരിയിലെ ഭജന ഹാളിൽ തിങ്ങിക്കൂടിയത്. അർധരാത്രിയിൽ പുതുവത്സരത്തിലേക്കു കടക്കുന്ന സമയത്ത്, ലോകശാന്തിക്കായുള്ള പ്രാർഥനയോടെ 2024 ലെ അമ്മയുടെ ആദ്യ സന്ദേശമെത്തി. എല്ലാവർക്കും സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൊണ്ടുവരുന്ന ചിന്തകളും പ്രവൃത്തികളും തിരഞ്ഞെടുത്ത് ചെയ്യാനുള്ള സ്വാതന്ത്ര്യം മനുഷ്യരാശിക്ക് എങ്ങനെയെല്ലാമുണ്ട് എന്ന വീക്ഷണവും അമ്മ പങ്കുവച്ചു. കാരുണ്യത്തിലൂടെയും നിസ്വാർഥമായ സ്‌നേഹത്തിലൂടെയുമാണ് അത് സാധ്യമാകുന്നതെന്ന് അമ്മ ഓർമ്മിപ്പിച്ചു.

show more

Share/Embed